തമിഴ്നാട് മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി കത്തയച്ചു തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലക്കാട് മീനാക്ഷിപുരം സ്വദേശിയായ യുവാവിെൻറ ആന്തരികാവയവങ്ങൾ സേലത്തെ സ്വകാര്യ ആശുപത്രിക്കാർ എടുത്തുമാറ്റിയെന്ന ബന്ധുക്കളുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റു മൂന്നുപേർക്ക് വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ചെന്നൈയിൽനിന്ന് റോഡ് വഴി മീനാക്ഷിപുരത്തേക്ക് തിരിച്ചുവരുമ്പോൾ കള്ളിക്കുറിശ്ശിയിലാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ൈഡ്രവറടക്കം ഏഴുപേരെ തൊട്ടടുത്ത ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അവരെ വിദഗ്ധ ചികിത്സക്കുവേണ്ടി 120 കി.മീറ്റർ അകലെ വിനായക സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ഒരാളായ മണികണ്ഠന് മസ്തിഷ്ക മരണം സംഭവിച്ചതായി മേയ് 22ന് ഡോക്ടർമാർ പ്രഖ്യാപിച്ചു. അതിനുശേഷം മണികണ്ഠനെ വെൻറിലേറ്ററിലേക്ക് മാറ്റി. മൂന്നുലക്ഷം രൂപയാണ് ചികിത്സാ ചെലവായി ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. മൃതദേഹം മീനാക്ഷിപുരത്ത് എത്തിക്കാൻ 25,000 വേറെയും ആവശ്യപ്പെട്ടു. ബന്ധുക്കളുടെ ൈകയിൽ പണമില്ലാത്തതുകൊണ്ട് അവരെക്കൊണ്ട് ചില കടലാസുകളിൽ ഒപ്പിടീച്ച് വാങ്ങി അവയവങ്ങൾ നീക്കം ചെയ്തു എന്നാണ് പരാതി. അതിനു ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടോ മറ്റു രേഖകളോ ബന്ധുക്കൾക്ക് നൽകിയില്ല. വൈദ്യശാസ്ത്ര ധർമങ്ങൾക്ക് നിരക്കാത്തതും ക്രൂരവുമായ ഈ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.