നിപ വൈറസ്​ വ്യാപനത്തിന്​ തടയിടണം - മെഡിക്കൽ സർവിസ്​ സെൻറർ

തിരുവനന്തപുരം: വലിയ മരണനിരക്കുള്ള നിപയുടെ വ്യാപനം തടയാൻ സർക്കാറും മെഡിക്കൽ കമ്യൂണിറ്റിയും ജനങ്ങളും സന്നദ്ധപ്രവർത്തകരും മുൻകൈ എടുക്കണമെന്ന് മെഡിക്കൽ സർവിസ് സ​െൻറർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 1997ന് ശേഷം മലേഷ്യ, സിംഗപ്പുർ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഒതുങ്ങിനിന്ന ഇൗ രോഗം എങ്ങനെ കേരളത്തിലെത്തിെയന്നത് പ്രതിരോധപ്രവർത്തനത്തി​െൻറ ഭാഗമായി അേന്വഷിക്കേണ്ടതുണ്ട്. ചികുൻഗുനിയയും മലമ്പനിയും ഡെങ്കിപ്പനിയും വ്യാപിക്കുന്നത് പ്രതിരോധപ്രവർത്തനങ്ങളുടെ അപര്യാപ്തതയിലേക്കാണ് വിരൽചൂണ്ടുന്നത്. അതിനാൽ സർക്കാറി​െൻറ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും സന്നദ്ധസംഘടനകളെ ഉപയോഗപ്പെടുത്തിയും രോഗത്തി​െൻറ വ്യാപനം തടയണമെന്നും സംസ്ഥാന കോഒാഡിേനറ്റർ ഡോ. കെ. ഹരിപ്രസാദ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.