മൂല്യവർധിത മാംസ ഉൽപന്ന പ്ലാൻറിന്​ നാളെ കല്ലിടും

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴിലുള്ള മാംസ സംസ്കരണ സ്ഥാപനമായ മീറ്റ് െപ്രാഡക്ട് ഒാഫ് ഇന്ത്യ ലിമിറ്റഡി​െൻറ (എം.പി.െഎ) മൂല്യവർധിത മാസ ഉൽപന്ന സംസ്കരണ പ്ലാൻറിന് കൊല്ലം ഏരൂർ വിളക്കുപാറയിൽ ശനിയാഴ്ച കല്ലിടുമെന്ന് ചെയർമാൻ അഡ്വ. ടി.ആർ. രമേശ്കുമാർ, മാനേജിങ് ഡയറക്ടർ ഡോ. എ.എസ്. ബിജുലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13.5 കോടി രൂപ മുതൽ മുടക്കുള്ള പ്ലാൻറിന് മന്ത്രി കെ. രാജുവാണ് കല്ലിടുക. എം.പി.െഎക്ക് കീഴിൽ ഇടയാറിൽ പ്രവർത്തിക്കുന്ന മാംസ സംസ്കരണ ഫാക്ടറിയിൽനിന്ന് എത്തിക്കുന്ന ആട്ടിറച്ചിയും ബീഫും ഏരൂരിലെ പ്ലാൻറിലെത്തിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കും. ഇവ പാക്കറ്റുകളിലും ടിന്നുകളിലുമാക്കി വിപണിയിലെത്തിക്കും. മട്ടൺ, ബീഫ്, അച്ചാറുകൾ, സോസേജ്, കട്ലറ്റ്, മീറ്റ്ബാൾ, മീറ്റ് പക്കോട, കബാബ്, നട്ട്സ്, മുട്ട, പാൽ, കാബേജ്, ക്വാളിഫ്ലവർ, കാരറ്റ്, പൊട്ടറ്റോ, സോയാബീൻ, പച്ചക്കറികൾ തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ, ജ്യൂസുകൾ തുടങ്ങിയവയാണ് മൂല്യവർധിത ഉൽപന്നങ്ങളായി ഏരൂർ ഫാക്ടറിയിൽ ഉണ്ടാക്കുക. വർഷം 600 മെട്രിക് ടൺ ഉൽപാദനശേഷിയുള്ള പ്ലാൻറാണ് നിർമിക്കുന്നത്. ഒരു വർഷം കൊണ്ട് പ്ലാൻറ് പ്രവർത്തനസജ്ജമാകും. ഗുണനിലവാര നിർണയത്തിനായുള്ള ലാബും ഇവിടെ നിർമിക്കും. ലെയ്സൺ ഒാഫിസർ രാഘവനും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.