കർണാടക: കോൺഗ്രസിന്​ മൃദുഹിന്ദുത്വമെന്ന്​ സി.പി.​െഎ കേന്ദ്ര നേതൃത്വം

\Bസ്വന്തം ലേഖകൻ \B തിരുവനന്തപുരം: സി.പി.എമ്മിന് പിന്നാലെ കർണാടക നിയമസഭാ പ്രചാരണരംഗെത്ത കോൺഗ്രസി​െൻറ മൃദുഹിന്ദുത്വ സമീപനത്തെ വിമർശിച്ച് സി.പി.െഎ ദേശീയ നേതൃത്വവും. സി.പി.െഎ മുഖപത്രമായ 'ന്യൂ ഏജി'​െൻറ മുഖപ്രസംഗത്തിലാണ് വിമർശനം. ജാതി-ഭൂരിപക്ഷ വർഗീയ ധ്രുവീകരണം നടത്തുന്നതിൽ ബി.ജെ.പി വിജയിച്ചെന്ന് തെരഞ്ഞെടുപ്പ് ഫലത്തി​െൻറ പ്രാഥമിക പരിശോധന വ്യക്തമാക്കുന്നതായി മുഖപ്രസംഗം നിരീക്ഷിക്കുന്നു. എന്നാൽ, ഇൗ ധ്രുവീകരണം എതിർക്കേണ്ട കോൺഗ്രസ് അറിഞ്ഞുകൊണ്ട് അതി​െൻറ ഭാഗമായി. കോൺഗ്രസ് നേതാക്കളും പാർട്ടി പ്രസിഡൻറ് രാഹുൽ ഗാന്ധിയും മൃദുഹിന്ദുത്വ നിലപാടാണ് പ്രചാരണ സമയത്ത് സ്വീകരിച്ചത്'. സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാത്തതും ഭൂരിപക്ഷ വർഗീയവാദത്തി​െൻറ വിജയവും വെല്ലുവിളിയാണ്. ഇത് ഒഴിവാക്കാൻ ബി.ജെ.പി-ആർ.എസ്.എസ് ശക്തികളെ അധികാരത്തിൽനിന്ന് പുറത്താക്കണം. ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും സംരക്ഷിക്കാൻ ഇടതുപക്ഷം മുൻകൈയെടുക്കുകയും നിലവിലെ ഭീഷണിയുടെ മൂലകാരണം സാമ്പത്തിക നവ ഉദാരവത്കരണ നയങ്ങളാണെന്ന സന്ദേശം നൽകുകയും വേണമെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. കർണാടക തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ സി.പി.എം മുഖപത്രമായ 'പീപിൾസ് ഡെമോക്രസി'യുടെ മേയ് 16ലെ മുഖപ്രസംഗം രാഹുൽ ഗാന്ധിയുടെ ക്ഷേത്ര-മഠ സന്ദർശനങ്ങളെ വിമർശിച്ചിരുന്നു. ഹിന്ദുത്വ ശക്തികളോടുള്ള ഒത്തുതീർപ്പാണിതെന്നായിരുന്നു ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.