തമിഴ്​നാട്​ സർക്കാറിന്​ അധികാരത്തിൽ തുടരാൻ അവകാശം നഷ്​ടപ്പെട്ടു -വി.എസ്​

തിരുവനന്തപുരം: തൂത്തുക്കുടിയില്‍ നാട്ടുകാരെ കൂട്ടക്കൊല ചെയ്ത തമിഴ്നാട് സര്‍ക്കാറിന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടമായതായി വി.എസ്. അച്യുതാനന്ദന്‍. ലാഭക്കൊതി മൂത്ത കോര്‍പറേറ്റുകള്‍ക്ക് വികസനത്തി‍​െൻറ പേരില്‍ വിടുപണി ചെയ്യുന്ന സര്‍ക്കാറുകള്‍ ജനാധിപത്യ വ്യവസ്ഥയുടെ ശാപമാണ്. ജനകീയാവശ്യം പൂര്‍ണമായി അംഗീകരിച്ച് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും വെടിവെപ്പിന് ഗൂഢാലോചന നടത്തിയ ഉന്നതരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയുമാണ് വേണ്ടതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.