കോവളം: കേന്ദ്ര സർക്കാറിെൻറ രാജീവ് ആവാസ് യോജനപദ്ധതി പ്രകാരം നഗരസഭയുടെ ഹാർബർ ഡിവിഷനിലെ മതിപ്പുറത്ത് നിർമിക്കുന്ന പാർപ്പിടങ്ങളിൽ രണ്ടാംഘട്ടത്തിൽ പൂർത്തിയായ വീടുകളുടെ താക്കോൽദാനം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. 59 വീടുകളുടെ താക്കോലാണ് മന്ത്രി വിതരണം ചെയ്തത്. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വാർഡ് കൗൺസിലർ നിസാബീഗം, നഗരസഭ സെക്രട്ടറി ദീപ എൽ.എസ്, ജമാഅത്ത് പ്രസിഡൻറ് എം. നൂഹുക്കണ്ണ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. പാർപ്പിടപദ്ധതിയുടെ ഭാഗമായി നാലുഘട്ടങ്ങളിലായി 1032 വീടുകളാണ് നിർമിക്കുന്നത്.ആദ്യഘട്ടത്തിൽ നിർമിച്ച 81 വീടുകൾ നേരത്തെ വിതരണംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.