കഴക്കൂട്ടം ഗവ. ഹയര്‍ ​െസക്കന്‍ഡറി സ്‌കൂളിൽ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിട്ടു

കഴക്കൂട്ടം: ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിൽ പുതിയ കെട്ടിടങ്ങളുടെ കല്ലിടല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കാലപ്പഴക്കം കൊണ്ട് ദുര്‍ബലമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളോടെ പുതിയ സ്‌കൂള്‍ കെട്ടിടം തയാറാക്കുന്നത്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സ്‌കൂള്‍ അധ്യയനത്തിന് ഒരു തടസ്സവും വരാത്ത രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. നിലവിലുള്ള കെട്ടിടങ്ങളില്‍ താല്‍ക്കാലിക ക്ലാസ് മുറികള്‍ സജ്ജീകരിച്ച് പഠനം സുഗമമാക്കും. ഇതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സ്‌കൂള്‍ പി.ടി.എക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടി രൂപയാണ് സ്‌കൂളി​െൻറ അടിസ്ഥാന സൗകര്യവികസനത്തിനുവേണ്ടി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. അധികമായി വേണ്ടിവരുന്ന തുക പൊതുജന പങ്കാളിത്തത്തോടെ സമാഹരിക്കും. അടുത്ത വർഷം ആദ്യം നിർമാണം പൂർത്തിയാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.