തിമിരിച്ചൽ സി.എസ്.ഐ സഭയുടെ 102ാമത് വാർഷികാഘോഷം

മലയിൻകീഴ്: തിമിരിച്ചൽ സി.എസ്.ഐയുടെ 102ാമത് സഭാ വാർഷികാഘോഷം 27ന് സമാപിക്കും. ദക്ഷിണകേരള മഹായിടവക ബിഷപ് എ. ധർമരാജ് റസാലം മുഖ്യാതിഥിയായിരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് ആറ് മുതൽ നടക്കുന്ന യോഗത്തിൽ സ്റ്റാൻലി മുഖ്യപ്രഭാഷണം നടത്തും. മിഷനറിയുടെ പ്രതിഷ്ഠാ ശുശ്രൂഷ മഹാരാഷ്ട്ര ശങ്കർപ്രസാദ് നിർവഹിക്കും. 27ന് മലയിൻകീഴ് ഡിസ്ട്രിക്റ്റ് ചെയർമാൻ റവ. സെൽവരാജി​െൻറ അധ്യക്ഷതയിൽ നടക്കുന്ന വിശേഷാൽ സ്തോത്രാരാധനയിൽ റവ. ഡി. പോൾസൻ, റവ. പ്രിൻസ്റ്റൻബെൻ, ഡി. ലോറൻസ്, റവ. വി.എസ്. വിക്ടർരാജ്, റ്റിജു. സി. ലോഡ്വിൻ എന്നിവർ സംസാരിക്കും. കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക് മലയിൻകീഴ്: നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്. പൊട്ടൻകാവ് ശ്രീധർമശാസ്താ ക്ഷേത്രത്തിലെ മേൽശാന്തി ശാന്തുമൂല വഴുതൂർക്കോണം മാധവത്തിൽ കൃഷ്ണപ്രസാദ് (30) ക്ഷേത്ര കഴകം വിളപ്പിൽശാല ഇടമല ശിവപ്രസാദത്തിൽ സുരേഷ്കുമാർ (50) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 7.40ഓടെ കാട്ടാക്കട മലയിൻകീഴ് റോഡിൽ കാപ്പിവിള ഭാഗത്താണ് അപകടമുണ്ടായത്. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. ക്ഷേത്ര പൂജ കഴിഞ്ഞ് വീട്ടിലേക്ക് പോകവെ എതിരെവന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടയർ തകർന്നിട്ടും നിർത്താതെ പോയ കാർ കിള്ളിഭാഗത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയതായി മലയിൻകീഴ് എസ്.ഐ. സുരേഷ്കുമാർ അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.