കിളിമാനൂർ: ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.എസ്.യു മുൻകാല നേതാവ് എൻ. വിജയകുമാറിെൻറ 33ാമത് അനുസ്മരണ വാരാചരണസമാപനവും അനുസ്മരണ സമ്മേളനവും കെ.പി.സി.സി അംഗം എൻ. സുദർശനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത് മുഖ്യാതിഥിയായി. കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ സുബിൻ മാത്യു, മാത്യു കെ. ജോൺ, അൻസാർ മുഹമ്മദ്, ആദർഷ് ഭാർഗവൻ, കെ.എസ്.യു ജില്ലാ ഭാരവഹികളായ ആദേഷ് സുധർമൻ, അലി അംബ്രു തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കോഒാഡിനേറ്റർ ജിഷ്ണു ആലംകോട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.