നിലമേൽ

: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരുന്ന കർഷകർക്ക് 'ഒാണത്തിന് ഒരു മുറം പച്ചക്കറി' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണത്തിന് എത്തി. ആവശ്യമുള്ള കർഷകർ കൃഷിഭവനിൽനിന്നും വിത്തുകൾ കൈപ്പറ്റണമെന്ന് കൃഷി ഒാഫിസർ അറിയിച്ചു. വനിതാ സെമിനാർ : ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ സെമിനാർ വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു. ശാരദചന്ദ്രൻ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം ഗോപികാറാണി, എ. ബിന്ദു എന്നിവർ സംസാരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൻ എൻ.എസ്. സലീന മോഡേററ്ററായിരുന്നു. തുടർന്ന് ബാലകൈരളി കലാസാഹിത്യ മത്സരവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.