ഭിന്നശേഷിയുള്ള കുട്ടികളുടെ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലെങ്കില്‍ നടപടി

തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം, പരിശീലനം, പരിപാലനം എന്നിവ നല്‍കുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അംഗപരിമിതര്‍ക്കുള്ള സംസ്ഥാന കമീഷണര്‍ അറിയിച്ചു. അനധികൃതസ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളവര്‍ മാത്രമേ ഇത്തരം സ്ഥാപനങ്ങളില്‍ അധ്യാപകരായും കൗണ്‍സലര്‍മാരായും പ്രവര്‍ത്തിക്കാവൂ. ഫീസും സംഭാവനകളും സ്ഥാപനത്തി​െൻറ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയേ സ്വീകരിക്കാവൂ. രസീത് ലഭിച്ചെന്ന് തുക നല്‍കുന്നവര്‍ ഉറപ്പാക്കണമെന്നും കമീഷണര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.