ഞങ്ങളുടെ കുടുംബശ്രീ നിങ്ങൾക്ക്​ 'മാഞ്ചെ ശ്രീ'; ചിരി പടർത്തി മന്ത്രി ജലീലി​െൻറ വിവർത്തനം

തിരുവനന്തപുരം: കുടുംബം (ഫാമിലി) എന്ന വാക്കിന് നിങ്ങളുടെ സംസാരഭാഷയിൽ എന്തു പറയും? കെനിയയിൽനിന്നുള്ള പ്രതിനിധിയോട് മന്ത്രി ഡോ. കെ.ടി. ജലീലിേൻറതായിരുന്നു ചോദ്യം. 'മാഞ്ചെ' എന്ന് പറയുമെന്ന് വനിതാ പ്രതിനിധിയുടെ മറുപടി. എന്നാൽ, കേരളത്തി​െൻറ കുടുംബശ്രീയെ നിങ്ങളുടെ ഭാഷയിൽ 'മാഞ്ചെ ശ്രീ' എന്ന് വിളിക്കാമല്ലേ എന്ന മന്ത്രിയുടെ പരാമർശം സദസ്സിൽ കൂട്ടച്ചിരി പടർത്തി. ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭകത്വ വികസനം എന്ന വിഷയത്തിൽ വിദേശ പ്രതിനിധികൾക്കായി സംഘടിപ്പിച്ച അന്താരാഷ്ട്ര പരിശീലന പരിപാടിയുടെ സമാപനത്തിലായിരുന്നു മന്ത്രിയും വിദേശ പ്രതിനിധികളും ചിരിയും ചിന്തയും പങ്കിട്ട് സംവദിച്ചത്. രാഷ്ട്രീയ നേതൃത്വത്തി​െൻറ തീരുമാനമാണ് കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനമെന്നും നിങ്ങളുടെ രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തോടും ഇത്തരം സംരംഭം ആവശ്യപ്പെടണമെന്നും മന്ത്രി നിർദേശിച്ചു. കുടുംബശ്രീ മാതൃകയെ വിദേശ പ്രതിനിധികൾ ഒന്നടങ്കം പ്രശംസിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഭരണകൂടത്തിൽ സമ്മർദം ചെലുത്തണമെന്നും മന്ത്രി വിദേശ പ്രതിനിധികളോട് ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾക്ക് കേരള സർക്കാറി​െൻറ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിശപ്പി​െൻറ ആദ്യത്തെ ഇരകൾ സ്ത്രീകളും കുട്ടികളുമാണെന്നും വിശപ്പിനെ ഇല്ലാതാക്കാൻ സ്ത്രീകൾക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പരിശീലനപരിപാടി ഏറെ പ്രയോജനപ്രദമായിരുെന്നന്നും ദാരിദ്യ്ര നിർമാർജന പ്രവർത്തങ്ങൾ പ്രായോഗികതലത്തിൽ എങ്ങനെ ഫലപ്രദമായി നിർവഹിക്കാമെന്നുമുള്ളതി​െൻറ മികച്ച ഉദാഹരണമാണ് കുടുംബശ്രീയെന്നും മലാവി, ഉഗാണ്ട, മംഗോളിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അടുത്ത തവണ പരിശീലന പരിപാടി സംഘടിപ്പിക്കുമ്പോൾ തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കളെയും ഭരണവിദഗ്ധരെയും ഉൾപ്പെടുത്തണമെന്ന് ലൈബീരിയയിൽനിന്നുള്ള പ്രതിനിധികൾ ആവശ്യപ്പെട്ടു. കെനിയയിലെ പ്രതിനിധികൾ മന്ത്രിക്ക് ആദരസൂചകമായി ഷാൾ അണിയിച്ചു. ലൈബീരിയ, ഉഗാണ്ട, മംഗോളിയ, മലാവി, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരായിരുന്നു പഠന സംഘത്തിലെ അംഗങ്ങൾ. 23 അംഗ വിദേശ പ്രതിനിധി സംഘത്തിന് രണ്ടാഴ്ച നീണ്ട പരിശീലനമാണ് സംഘടിപ്പിച്ചത്. പരിശീലനം പൂർത്തിയാക്കിയവർക്ക് മന്ത്രി ജലീൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ എക്സി. ഡയറക്ടർ ഹരി കിഷോർ മുഖ്യപ്രഭാഷണം നടത്തി. 'മാനേജ്' േപ്രാജക്ട് എക്സിക്യൂട്ടിവ് ഷക്കീറ പർവീൺ പ്രതിനിധികൾക്ക് ഉപഹാരം നൽകി. കുടുംബശ്രീ േപ്രാഗ്രാം മാനേജർ ബിബിൻ ജോസ് സ്വാഗതവും അസിസ്റ്റൻറ് േപ്രാഗ്രാം മാനേജർ അരുൺ പി. രാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.