മനുഷ്യനെ നല്ലവഴിയിൽ നയിക്കാൻ വായനശാലകൾക്ക്​ കഴിയും ^മന്ത്രി

മനുഷ്യനെ നല്ലവഴിയിൽ നയിക്കാൻ വായനശാലകൾക്ക് കഴിയും -മന്ത്രി കൊട്ടിയം: മനുഷ്യെന നല്ലവഴിയിൽ നയിക്കാൻ വായനശാലകൾക്ക് കഴിയുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. വെൺപാലക്കര ശാരദാ വിലാസിനി വായനശാല ആരംഭിച്ച കൈത്തറി നെയ്ത്ത് ശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എന്തും വിരൽതുമ്പിലൂടെ അറിയാനുള്ള സാങ്കേതികവിദ്യ രാജ്യത്ത് നിലവിലുണ്ടെങ്കിലും വായന നൽകുന്ന അനുഭൂതി വേറെയാണ്. പുസ്തകങ്ങൾ വിജ്ഞാനത്തി​െൻറ കലവറകളായി ഇന്നും പ്രവർത്തിക്കുന്നു. നാടിന് അറവി​െൻറ പ്രകാശം പരത്തുന്ന ഗോപുരങ്ങളായി പ്രവർത്തിച്ച പാരമ്പര്യമാണ് നമ്മുടെ ഗ്രന്ഥശാലകൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു ശാരദാ വിലാസിനി പ്രസിഡൻറ് എസ്. മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടിവ് അംഗം എസ്. നാസർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീൻ ആദ്യകാല നെയ്ത്തുകാരെ ആദരിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ഹെലൻ ജെറോം പദ്ധതി വിശദീകരണം നടത്തി. ഐ. സലിൽ കുമാർ, ഡി. ബാലചന്ദ്രൻ, കെ. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.