'മുഖ്യമന്ത്രി പങ്കെടുത്ത മുസ്​ലിം പ്രതിനിധി ചർച്ച പ്രഹസനം'

കൊല്ലം: മുഖ്യമന്ത്രി കോഴിക്കോട് നടത്തിയ മുസ്ലിം പ്രതിനിധി ചർച്ച സമുദായത്തി​െൻറ കാതലായ പ്രശ്നങ്ങൾ വിശകലനംചെയ്യാതെ പ്രഹസനമായെന്ന് നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്പെഷൽ റിക്യ്രൂട്ട്മ​െൻറ് നടത്താനോ അറബിക് സർവകലാശാല പ്രാവർത്തികമാക്കാനോ ഉറപ്പുനൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് വഞ്ചനയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ. റഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഡോ. എം.എ. സലാം, ജെ.എം. അസ്ലം, സലിം മഞ്ചലി, പ്രഫ. അബ്ദുൽ സലാം, പോരുവഴി സലാം, പുരകുന്നിൽ അഷ്റഫ്, തോപ്പിൽ ബദറുദ്ദീൻ, അർത്തിയിൽ അൻസാരി, സി.എ. ബഷീർകുട്ടി, നെടുമ്പന ജാഫർ, മാലുമേൽ സലിം, ഷാഹുൽ ഹമീദ് കരേര, ഇ. ഐഷാബീബി, എ. സഫിയാബീബി, എ. മുംതാസ് ബീഗം, ഹംസത്ത് ബീബി, നൂർജഹാൻ നിസാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.