പുനലൂർ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും മകളെയും വീട്ടിൽ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ കക്കോട് കൊച്ചുവീട്ടിൽ ലാലു (35) എന്ന ധനുരാജാണ് പിടിയിലായത്. ഭാര്യ ശിൽപ (30), രണ്ട് വയസ്സുള്ള മകൾ ആവണി എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി 12ഒാടെ വീടിന് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഭാര്യയും ഭർത്താവും പിണങ്ങിക്കഴിയുകയായിരുന്നു. ഇരുവരും വിവാഹമോചനത്തിന് പുനലൂർ െപാലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി പെട്രോളുമായി എത്തി ലാലു ആദ്യം വീടിന് മുന്നിലുണ്ടായിരുന്ന ഒാേട്ടായും ബൈക്കും കത്തിച്ചു. ഇൗ സമയം ഭാര്യയും മകളും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന്, വീട്ടിനുള്ളിലും പെട്രോൾ ഒഴിച്ച് തീയിട്ടു. ബഹളം കേട്ട് ഒാടിയെത്തിയ അയൽവാസിയായ യുവാവ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വീട് പൂർണമായി കത്തി. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുനലൂർ ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. സംഭവശേഷം ഒാടി രക്ഷപ്പെടാൻ ശ്രമിച്ച ലാലുവിനെ പരിസരവാസികൾ പിടികൂടി പുനലൂർ പൊലീസിൽ ഏൽപിച്ചു. ഗാർഹിക പീഡനം നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ വ്യാഴാഴ്ച പുനലൂർ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.