കൊല്ലം: തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനും പരാതികൾക്ക് പരിഹാരം കാണാനുമായി തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നടത്തുന്ന തൊഴിലാളികൾക്കൊപ്പം ഒരുദിനം പരിപാടി വ്യാഴാഴ്ച കുളത്തൂപ്പുഴ റിഹാബിലിറ്റേഷൻ പ്ലാേൻറഷനിൽ നടക്കും. പരാതി പരിഹാര അദാലത് രാവിലെ ഒമ്പതിന് ആരംഭിക്കും. മന്ത്രി 11ന് ഏരൂർ ആയിരനല്ലൂർ എസ്റ്റേറ്റും തോട്ടം തൊഴിലാളികൾക്കായുള്ള ഭവനപദ്ധതിക്ക് ഒരുക്കിയ സ്ഥലവും സന്ദർശിക്കും. 25 ഏക്കറിൽ കശുമാവ് കൃഷി വ്യാപനപദ്ധതിയുടെ ഉദ്ഘാടനം 12.30ന് നിർവഹിക്കും. ഉച്ചക്ക് രണ്ടിന് കുളത്തൂപ്പുഴ കൂവക്കാട് ഹൈസ്കൂളിൽ തൊഴിലാളി സംഗമവും അദാലതും മന്ത്രി ഉദ്ഘാടനം ചെയ്യും. പ്രകൃതി ദുരന്തത്തിൽ മരിച്ച തോട്ടം തൊഴിലാളിയുടെ ആശ്രിതർക്ക് സർക്കാറിെൻറ ആശ്വാസ ധനസഹായമായ 10 ലക്ഷം രൂപയും കൈമാറും. മൂന്നിന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും കെ. രാജുവും പുനലൂർ പേപ്പർ മിൽ സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.