തൂത്തുക്കുടി വെടി​െവ​പ്പ്​: കന്യാകുമാരി ജില്ലയില്‍ വ്യാപക പ്രതിഷേധം

നാഗര്‍കോവില്‍: തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പില്‍ 12 പേര്‍ മരിച്ച സംഭവത്തില്‍ കന്യാകുമാരി ജില്ലയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധ പരിപാടികൾ നടന്നു. സി.പി.എമ്മി​െൻറ നേതൃത്വത്തില്‍ വേപ്പമൂട്ടില്‍ നടന്ന സമരത്തിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ജി. രാമകൃഷ്ണന്‍ നേതൃത്വം നല്‍കി. വെടിവെപ്പിന് നേതൃത്വം നല്‍കിയ പൊലീസ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുക, മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി രാജിവെക്കുക, ഫാക്ടറി പൂര്‍ണമായും അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചു. ഡി.എം.കെ എം.എല്‍.എമാരായ എന്‍. സുരേഷ്‌രാജന്‍, എസ്. ആസ്‌റ്റിന്‍, മനോതങ്കരാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാഗര്‍കോവില്‍, തക്കല എന്നിവിടങ്ങളില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധസമരം നടന്നു. കുളച്ചലിലും സമാന രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. കന്യാകുമാരിയില്‍ തുറമുഖവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തൂത്തുക്കുടിയില്‍ മരിച്ചവർക്കായി സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്ത പ്രാർഥന നടന്നു. വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് വ്യാപാരി സംഘടന അറിയിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയില്‍ നിന്ന് തൂത്തുക്കുടിയിലേക്കുളള സര്‍ക്കാര്‍ബസ് സര്‍വിസ് നിർത്തിെവച്ചു. കന്യാകുമാരി, തിരുനല്‍വേലി, തൂത്തുക്കുടി ജില്ലകളിൽ ഞായറാഴ്ച വരെ ഇൻർര്‍നെറ്റ് സേവനം നിർത്തിവെക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതനുസരിച്ച് കന്യാകുമാരി ജില്ലയില്‍ ബുധനാഴ്ച രാത്രിമുതല്‍ ഇൻറര്‍നെറ്റ് സേവനം മുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.