ലൈഫ് പാർപ്പിട പദ്ധതി വീടുകളുടെ താക്കോൽദാനം നടന്നു

കൊട്ടാരക്കര: സര്‍ക്കാറി​െൻറ ലൈഫ് പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച 200 ഭവനങ്ങളുടെ താക്കോല്‍ ദാനവും ഭവനങ്ങളുടെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണവും െഎഷാപോറ്റി എം.എല്‍.എ നിര്‍വഹിച്ചു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. ജോണ്‍സണ്‍ സംവിധാനം ചെയ്ത 'യാത്ര' എന്ന ആൽബത്തി​െൻറ പ്രകാശനം ഗ്രാമവികസന വകുപ്പ് അഡീഷനല്‍ കമീഷണര്‍ വി.എസ്. സന്തോഷ്കുമാര്‍ നിർവഹിച്ചു. പവിത്രേശ്വരം ഗ്രാമപ‍ഞ്ചായത്ത് പ്രസിഡൻറ് ധന്യാ കൃഷ്ണന്‍, വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രീതാ മാത്തുക്കുട്ടി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആര്‍. രേണുക, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ. ചന്ദ്രകുമാരി, മൈലം ഗണേഷ് എന്നിവര്‍ സംസാരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനില്‍ ടി. ഡാനിയേല്‍ സ്വാഗതം പറഞ്ഞു. കോഴി ഗ്രാമം പദ്ധതി ഗുണഭോക്താക്കളുടെ യോഗം കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ കോഴിഗ്രാമം പദ്ധതി ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു. അഞ്ചു വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പിനാണ് ധനസഹായം അനുവദിക്കുന്നത്. ആകെ 43 ഗ്രൂപ്പുകള്‍ വഴി 215 പേര്‍ക്ക് പ്രയോജനം ലഭിക്കും. ഒരാള്‍ക്ക് 50 കോഴിയെന്ന നിലയിൽ ഒരു ഗ്രൂപ്പിന് 250 അത്യുല്‍പാദന ശേഷിയുള്ള വി.ടി 380 കോഴികളെയാണ് വിതരണം ചെയ്യുന്നത്. പൗള്‍ട്രി െഡവലപ്മ​െൻറ് കോര്‍പറേഷന്‍ മുഖാന്തരമാണ് കോഴികളെ ലഭ്യമാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനില്‍ ടി. ഡാനിയേല്‍ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. ദീപ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.