കർഷകർക്ക് ലഭിക്കുന്ന വളം ഗുണനിലവാരം ഇല്ലാത്തതെന്ന് പരാതി

നെയ്യാറ്റിൻകര: താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽ വാഴക്കർഷകർക്ക് ലഭിക്കുന്ന വളം ഗുണനിലവാരമില്ലാത്തതെന്ന് പരാതി. കർഷകർക്ക് നൽകുന്ന മിക്സർ വളത്തിലാണ് ഗുരുതരമായ ക്രമക്കേടുണ്ടെന്ന് കർഷകർ പരാതിപ്പെട്ടത്. വളത്തി​െൻറ പാക്കറ്റി​െൻറ പുറത്ത് റബർ മിക്സെന്നാണ് രേഖപ്പെടുത്തിയിട്ടുളളതെങ്കിലും വാഴക്കാണ് ഇത്തരം വളം കൂടുതലായി നൽകുന്നതെന്ന് കർഷകർ പറഞ്ഞു. വളത്തി​െൻറ ദൗർലഭ്യം മനസ്സിലാക്കി റബറിന് വേണ്ടി തയാറാക്കുന്ന വളം വാഴക്കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുയാണെന്നും ആരോപണമുണ്ട്. വളത്തിൽ ഏറെയും മണ്ണാണ് ഉപയോഗിക്കുന്നത്. പെരുങ്കടവിളയിലെ വാഴക്കർഷകരാണ് ആക്ഷേപമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാക്കറ്റിൽ നിന്ന് ഒരു കിലോ വളം വെള്ളത്തിലിട്ട് കഴുകിയ കർഷകൻ വെള്ളം വറ്റിച്ച് കളഞ്ഞപ്പോൾ 650 ഗ്രാമോളം മണലും കല്ലും ലഭിച്ചതായും പറയുന്നു. ഇതിനെ തുടർന്ന് വളം വിതരണം ചെയ്ത സഹകരണ സംഘത്തിലും കൃഷി ഓഫിസിലും കർഷകർ പരാതി നൽകി. കൃഷി ഓഫിസർക്ക് വളത്തി​െൻറ സാംപിളും കർഷകൻ എത്തിച്ച് കൊടുത്തു. നൂറ് കിലോ വളം കർഷകൻ വാങ്ങുമ്പോൾ 50 വാഴകൾക്ക് പോലും പൂർണമായി ഇടാൻ തികയാത്ത സാഹചര്യമാണ് നിലവിലുളളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.