ദേശീയപാതയോരത്തുനിന്ന് മണ്ണ്​ കടത്തുന്നുവെന്ന്

കൊട്ടിയം: ജങ്ഷൻ വികസനത്തി​െൻറ പേരിൽ ദേശീയപാതക്കരികിൽനിന്ന് എടുത്ത് മാറ്റുന്ന മണ്ണ് സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലേക്ക് കടത്തുന്നു. കൊട്ടിയം ജങ്ഷനിൽ റോഡി​െൻറ ഇരുവശവും വീതി കൂട്ടി ബലപ്പെടുത്തി തറയോട് പാകുന്നതിനാണ് മണ്ണ് കുഴിച്ചെടുത്തത്. റോഡി​െൻറ വശങ്ങൾ പലയിടത്തും മണ്ണിട്ട് ഉയർത്താനുണ്ടെങ്കിലും അതിന് ഉപയോഗിക്കാതെ മൈലക്കാട് ഭാഗത്തേക്ക് കടത്തിക്കൊണ്ടുപോകുന്നതായാണ് പരാതി. രാത്രിയിലാണ് മണ്ണ് കടത്ത്. ഗ്രാറ്റ്വിറ്റി, ശമ്പളകുടിശ്ശിക: കാഷ്യൂ കോർപറേഷൻ മാനേജിങ് ഡയറക്ടറെ ഉപരോധിച്ചു കൊല്ലം: സ്വകാര്യമുതലാളിമാർക്ക് തിരികെ കൈമാറിയ നാല് ഫാക്ടറികളിലെ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക, ഗ്രാറ്റ്വിറ്റി ആനുകൂല്യങ്ങൾ നൽകണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്ത കാഷ്യൂ കോർപറേഷ​െൻറ നടപടിയിൽ പ്രതിഷേധിച്ച് കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസി​െൻറ നേതൃത്വത്തിൽ തൊഴിലാളികൾ കോർപറേഷൻ മാനേജിങ് ഡയറക്ടറെ ഉപരോധിച്ചു. 2006 മുതലുള്ള തൊഴിലാളികളുടെ ശമ്പളകുടിശ്ശികയും ഗ്രാറ്റ്വിറ്റിയും വിതരണം ചെയ്യാമെന്നും അതിനുള്ള തീയതി നിശ്ചയിക്കാൻ 30ന് സെൻട്രൽ ട്രേഡ് യൂനിയ​െൻറ േയാഗം വിളിച്ചുചേർക്കാമെന്നുമുള്ള മാനേജിങ് ഡയറക്ടറുടെ രേഖാമൂലമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു. കൈമാറിയ ഫാക്ടറികളിലെ െതാഴിലാളികൾക്ക് പുറമെ യൂനിയൻ സംസ്ഥാന സെക്രട്ടറി സവിൻ സത്യൻ, വർക്കിങ് പ്രസിഡൻറ് മംഗലത്ത് രാഘവൻനായർ, സംസ്ഥാന ഭാരവാഹികളായ എസ്. സുഭാഷ്, പെരിനാട് മുരളി, പാൽക്കുളങ്ങര ഹരിദാസ്, ചിറക്കര ശശി, കെ. മധുലാൽ, ബേബി ജോൺ, രഘു കുന്നുവിള, കൊച്ചുമ്മൻ, ബിനു ചുണ്ടാലിൻ, സക്കീർ ഹുസൈൻ, അംസലോൺ, പി. ഗണേഷ്കുമാർ, ആർ. ശിവകുമാർ, ഹരിദാസ് വെളിനല്ലൂർ, പുലമൺ അജയൻ, മുട്ടമ്പലം രഘു എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.