വീടുകയറി മദ്യപ​െൻറ ആക്രമണം; വീട്ടമ്മയുടെ തലക്കും മുഖത്തും പരിക്ക്

ചവറ: മദ്യപ​െൻറ ആക്രമണത്തിൽ വീട്ടമ്മക്ക് തലക്കും മുഖത്തും പരിക്കേറ്റു. പന്മന നടുവത്തുചേരി ചെറുവിളപടിഞ്ഞാറ്റതിൽ റഹ്മത്തി (40)നാണ് അയൽവാസി സലിമി​െൻറ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. റഹ്മത്തി​െൻറ ഭർത്താവ് വിദേശത്താണ്. സലിം നിരന്തരം മദ്യപിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം ഉച്ചയോടെ എത്തിയ ഇയാൾ അസഭ്യം പറയുകയും കൈയിലിരുന്ന കമ്പിപ്പാര ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നെന്നുമാണ് പാരതി. തലക്കും നെറ്റിക്കും പരിക്കേറ്റ റഹ്മത്തിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലീമിനെ നാട്ടുകാർ പിടികൂടി പൊലീസിേലൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.