മോദിയുടെ ഭരണത്തിൽ മുതിർന്ന പൗരന്മാർക്ക്​ അനാഥത്വം ^കാനം

മോദിയുടെ ഭരണത്തിൽ മുതിർന്ന പൗരന്മാർക്ക് അനാഥത്വം -കാനം ശസ്താംകോട്ട: നരേന്ദ്ര മോദിയുടെ ഭരണം നാലുവർഷം പിന്നിടുേമ്പാൾ മുതിർന്ന പൗരന്മാർ സ്വന്തം വീടകങ്ങളിൽപോലും അവഗണനയും അനാഥത്വവും നേരിടേണ്ടിവരുന്ന അവസ്ഥയിലായെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രോവിഡൻറ് ഫണ്ട് പെൻഷനും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളും മുൻ പിൻ നോക്കാതെ ഇല്ലാതാക്കിയതാണ് ഇൗ ദുര്യോഗത്തിന് കാരണം. അന്തരിച്ച സി.പി.െഎ നേതാവ് പ്രഫ. ആർ. ഗംഗപ്രസാദി​െൻറ സ്മരണാർഥം ഗംഗപ്രസാദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് അറുകൊല ചെയ്യുന്നതാണ് ഗോവയിലും മണിപ്പൂരിലും കണ്ടതെന്നും കാനം പറഞ്ഞു. കവി ചവറ കെ.എസ്. പിള്ള അധ്യക്ഷതവഹിച്ചു. മന്ത്രി കെ. രാജു ഉദ്ഘാടനവും സി.പി.െഎ ജില്ലാ സെക്രട്ടറി കെ. അനിരുദ്ധൻ അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. കെ. ശിവശങ്കരൻനായർ, ആർ.എസ്. അനിൽ, ആർ. രാജേന്ദ്രൻ, ടി. അനിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.