കിളിമാനൂർ: സംസ്ഥാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവുകളുടെ വിനിയോഗത്തിലും നികുതിപിരിവിലും മുമ്പില്ലാത്ത വിധം കേരളം െറക്കോഡിട്ടതായി മന്ത്രി കെ.ടി. ജലീൽ. പള്ളിക്കൽ പഞ്ചായത്ത് കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പുതുതായി നിർമിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവീകരിച്ച ലാബിെൻറയും, ആംബുലൻസിെൻറയും പ്രവർത്തനോദ്ഘാടനവും പുതുതായി നിർമിക്കുന്ന ഐ.പി ബ്ലോക്കിെൻറ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. രണ്ടുവർഷം പിന്നിടുമ്പോൾ കേരള സർക്കാർ സമസ്ത മേഖലയിലും മുന്നിലാണ്. ആരോഗ്യരംഗത്ത് ഒട്ടേറെ വികസനങ്ങൾ ഉണ്ടായി. 1500 ഓളം ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫുകളെയും നിയമിച്ചു. പൊതുവിദ്യാലയങ്ങൾ സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളെ അതിശയിക്കും വിധം മുന്നേറി. ഈ വർഷം ലൈഫ് പദ്ധതിയിലൂടെ രണ്ടരലക്ഷം വീടുകൾ നിർമിച്ചുനൽകുമെന്നും, വരുന്നവർഷം നൂറുശതമാനം പദ്ധതി ചെലവ് വിനിയോഗവും നികുതി പിരിവുമാണ് തദ്ദേശവകുപ്പിെൻറ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി. ജോയി എം.എൽ.എ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി.പി. മുരളി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുഭാഷ്, സ്ഥിരംസമിതി അംഗങ്ങളായ പി.ആർ. രാജീവ്, ബേബിസുധ, അംഗങ്ങളായ എസ്. യഹിയ, സുരജാ ഉണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ഹസീന, അബുത്താലീബ്, നാസർഖാൻ, പുഷ്പലത, ഷീജ, ആർ. പ്രസാദ്, എം.എ. റഹിം, മെഡിക്കൽ ഓഫിസർ ജയറാം ദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.