വഴിത്തർക്കത്തെത്തുടർന്ന് വീട്ടമ്മ​െയ മർദിച്ചതായി പരാതി

പാരിപ്പള്ളി: സ്വന്തം വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയത് ചോദ്യംചെയ്ത വീട്ടമ്മെയ മർദിച്ചതായി പരാതി. പാരിപ്പള്ളി കോട്ടയ്ക്കേറം മഞ്ജു ഭവനിൽ സരസ്വതിക്കാണ് (55) അയൽവാസികളായ ചിലരുടെ മർദനമേറ്റത്. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന വഴിയാണ് ഇവർ തടസ്സപ്പെടുത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ച സരസ്വതിയുമായി ഇവർ വാക്കുതർക്കത്തിലേർപ്പെടുകയും മർദിക്കുകയുമായിരുന്നു. തോളെല്ലിന് പൊട്ടലേറ്റ വീട്ടമ്മയുടെ പല്ല് നഷ്ടപ്പെടുകയും കണ്ണിന് ക്ഷതമേൽക്കുകയും ചെയ്തു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പാരിപ്പള്ളി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.