'റുസ' ഫണ്ടിന്​ അപേക്ഷിക്കാൻ എയ്​ഡഡ്​ കോളജുകൾക്കും അ​നുമതി

* അക്കാദമിക മികവിനായുള്ള ഫണ്ടിന് അഞ്ച് സ്വയംഭരണ കോളജുകൾ തിരുവനന്തപുരം: കേന്ദ്രസർക്കാറി​െൻറ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (റുസ) ഫണ്ടിന് അപേക്ഷിക്കാൻ സംസ്ഥാനത്തെ എയ്ഡഡ് കോളജുകൾക്കും അനുമതി. സർക്കാർ കോളജുകൾക്കും സർവകലാശാലകൾക്കും മാത്രം അനുമതി നൽകിയാൽ മതിയെന്ന നിലപാടാണ് സർക്കാർ തിരുത്തിയത്. അനുമതി ലഭിച്ചതോടെ സംസ്ഥാനത്തെ അഞ്ച് എയ്ഡഡ് സ്വയംഭരണ കോളജുകൾ ഉൾപ്പെടെയുള്ളവ റുസയുടെ രണ്ടാം ഘട്ട പദ്ധതിയിലെ ഫണ്ടിനായി അപേക്ഷ നൽകി. സർക്കാർ എയ്ഡഡ് കോളജുകളുടെ അപേക്ഷ അംഗീകരിച്ചുനൽകുകയും ചെയ്തിട്ടുണ്ട്. മികച്ച സ്വയംഭരണ കോളജുകൾക്ക് അക്കാദമിക് മികവിനായുള്ള ഫണ്ടിനാണ് അഞ്ച് കോളജുകൾ അപേക്ഷ നൽകിയത്. മൂന്ന് വർഷം നീളുന്ന പദ്ധതികാലയളവിൽ അഞ്ചു കോടി വീതം ലഭിക്കുന്നതിനായി കോതമംഗലം മാർ അത്തനേഷ്യസ് കോളജ്, കളമശ്ശേരി രാജഗിരി, കോഴിക്കോട് ഫാറൂഖ് കോളജ്, സ​െൻറ് ജോസഫ് ദേവഗിരി, കുട്ടിക്കാനം മരിയൻ എന്നിവയാണ് അപേക്ഷ നൽകിയത്. നാഷനൽ അസസ്മ​െൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലി​െൻറ (നാക്) ഗ്രേഡിങ് 3.51 സ്കോറിന് മുകളിലുള്ള കോളജുകൾക്ക് മാത്രമേ റുസയുടെ ഇൗ ഫണ്ടിനായി അപേക്ഷ നൽകാനാകൂ. സംസ്ഥാനത്ത് 3.51 സ്കോറിന് മുകളിൽ നാക് ഗ്രേഡിങ് ഉള്ള അഞ്ച് എയ്ഡഡ് കോളജുകളാണുള്ളത്. ഇൗ കോളജുകൾക്കാണ് അപേക്ഷിക്കാൻ അനുമതി. സർക്കാർ കോളജുകൾക്ക് മാത്രം അനുമതിയെങ്കിൽ ഇൗ ഇനത്തിലുള്ള ഫണ്ട് കേരളത്തിന് നഷ്ടപ്പെടുമായിരുന്നു. രണ്ടു കോടി രൂപ വീതം അടിസ്ഥാന സൗകര്യ വികസനത്തിന് ലഭിക്കുന്ന റുസ ഫണ്ടിനായി 11 സർക്കാർ കോളജുകൾ ഉൾപ്പെടെ 132 കോളജുകളും അപേക്ഷ നൽകിയിട്ടുണ്ട്. 121 േകാളജുകൾ എയ്ഡഡ് മേഖലയിലുള്ളവയാണ്. റിസർച് ഇന്നവേഷൻ ആൻഡ് ക്വാളിറ്റി ഇംപ്രൂവ്മ​െൻറ് ഇനത്തിലുള്ള 50 കോടി രൂപയുടെ റുസ ഫണ്ടിനായി കേരള, എം.ജി, കുസാറ്റ്, കാലടി, കാലിക്കറ്റ് സർവകലാശാലകളും അപേക്ഷിച്ചിട്ടുണ്ട്. ഗ്രേഡ് ഒന്ന്, രണ്ട് ഇനത്തിൽ ഉൾപ്പെടുന്ന സർവകലാശാലകൾക്ക് മാത്രമേ ഇൗ ഫണ്ടിന് അർഹതയുള്ളൂ. സംസ്ഥാനത്തെ ഒരു സർവകലാശാലയും ഇൗ ഗണത്തിൽ ഉൾപ്പെടാത്തതിനാൽ അേപക്ഷിച്ചവക്ക് ഫണ്ട് ലഭിക്കാൻ സാധ്യത കുറവാണ്. വയനാട്ടിൽ പുതിയ മോഡൽ ഡിഗ്രി കോളജിനായും സംസ്ഥാനം അപേക്ഷിച്ചിട്ടുണ്ട്. 12 കോടി രൂപയാണ് ഇൗ ഇനത്തിൽ അനുവദിക്കുക. നിതി ആയോഗ് പിന്നാക്ക ജില്ലയായി പ്രഖ്യാപിച്ച ജില്ലകൾക്ക് മാത്രമാണ് ഇൗ ഇനത്തിൽ ഫണ്ട് ലഭിക്കുക. കേരളത്തിൽ വയനാട് മാത്രമാണ് ഇൗ ഗണത്തിലുള്ളത്. വയനാട്ടിലെ കൽപറ്റ എൻ.എം.എസ്.എം ഗവ. കോളജ്, മാനന്തവാടി ഗവ. കോളജ് എന്നിവ മോഡൽ ഡിഗ്രി കോളജാക്കി മാറ്റുന്നതിനായി നാല് കോടി രൂപയുടെ ഫണ്ടിനും കേരളം അപേക്ഷിച്ചിട്ടുണ്ട്. ഇടുക്കിയിലും കാസർകോട്ടും പുതിയ പ്രഫഷനൽ കോളജുകൾക്കായുള്ള അപേക്ഷയും കേരളം സമർപ്പിച്ചിട്ടുണ്ട്. കേരളത്തിൽനിന്നുള്ള അപേക്ഷയിൽ ഇൗ മാസം 25ന് ഡൽഹിയിൽ ചേരുന്ന റുസ പ്രോജക്ട് അപ്രൂവൽ ബോർഡ് യോഗം തീരുമാനമെടുക്കും. കെ. നൗഫൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.