പെരുമാതുറ വികസന സെമിനാർ ഇന്ന്​

തിരുവനന്തപുരം: ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളിൽ ഉൾപ്പെട്ട പെരുമാതുറ മേഖലയുടെ സമഗ്രവികസനത്തിനായി പെരുമാതുറ സ്നേഹതീരം തയാറാക്കിയ വികസനരേഖ, ജനസമക്ഷം അവതരിപ്പിക്കും. ഇതി​െൻറ ഭാഗമായ പെരുമാതുറ വികസന സെമിനാർ ചൊവ്വാഴ്ച രാവിലെ ഒമ്പതരക്ക് പെരുമാതുറ സെൻട്രൽ ജമാഅത്ത് ഹാളിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി എസ്. സക്കീർ ഹുസൈൻ അറിയിച്ചു. സ്നേഹതീരം പ്രസിഡൻറ് ഇ.എം. നജീബ് അധ്യക്ഷത വഹിക്കും. ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി ഉദ്ഘാടനം ചെയ്യും. വികസനസമിതി ചെയർമാൻ എ. സെയിനുലാബ്ദീൻ വിഷയാവതരണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.