സി.​െഎ.ടി.യു നടപടിക്കെതിരെ സമരം ചെയ്​ത സി.പി.​െഎ, എ.​െഎ.ടി.യു.സി നേതാക്കളെ ​ അറസ്​റ്റ്​ ചെയ്​തു

തിരുവനന്തപുരം: തമ്പാനൂർ ബസ് ടെർമിനലിന് മുന്നിെല പ്രീ-പെയ്ഡ് ഒാേട്ടാ സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന എ.െഎ.ടി.യു.സി മോേട്ടാർ തൊഴിലാളി യൂനിയനിലെ ഒാേട്ടാ തൊഴിലാളികളെ സ്റ്റാൻഡിൽ കയറാൻ അനുവദിക്കാതെ വാഹനങ്ങൾ തടഞ്ഞിട്ട സി.െഎ.ടി.യു നേതൃത്വത്തിലെ സംഘത്തിനെതിരെ സി.പി.െഎ, എ.െഎ.ടി.യു.സി പ്രവർത്തകർ കൂട്ട ധർണ നടത്തി. എന്നാൽ, പ്രസംഗത്തിനിടെ തമ്പാനൂർ എസ്.െഎയുടെ നേതൃത്വത്തിൽ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കാൻ നടത്തിയ ശ്രമം സംഘർഷത്തിനിടയാക്കി. നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. തുടർന്ന് സി.പി.െഎ - എ.െഎ.ടി.യു.സി ജില്ലാ നേതാക്കൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തമ്പാനൂർ പ്രീ- പെയ്ഡ് സ്റ്റാൻഡിൽ തൊഴിലാളികൾ ചൊവ്വാഴ്ച രാവിലെ 10 മുതൽ കുടുംബാംഗങ്ങളുമായി അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് യൂനിയൻ നേതൃത്വം വ്യക്തമാക്കി. എ.െഎ.ടി.യു.സി ജില്ലാ സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ, ജില്ലാ കൗൺസിൽ അംഗം തമ്പാനൂർ മധു, മോേട്ടാർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ, കൗൺസിലർ അഡ്വ. ജയലക്ഷ്മി, പി.എസ്. നായിഡു, കെ.എസ്. മധുസൂദനൻ നായർ, കുര്യാത്തി മോഹനൻ, ചാല ശശി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.