റമദാനിൽ ജനസേവനങ്ങൾക്കും മുൻതൂക്കം നൽകണം -പാളയം ഇമാം തിരുവനന്തപുരം: ആത്മീയ വിശുദ്ധി കൈവരിക്കുന്നതോടൊപ്പം ജനസേവന പ്രവർത്തനങ്ങൾക്ക് കൂടി റമദാൻ മാസം പ്രയോജനപ്പെടുത്തണമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ് പറഞ്ഞു. ഇന്തോ-അറബ് ഫ്രണ്ട്ഷിപ് സെൻററിെൻറ റമദാൻ സന്ദേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധിയുടെ നാളുകളിൽ രാജ്യത്തിെൻറ സമാധാനത്തിനും സൗഹാർദത്തിനും വേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ലീഗ് പ്രസിഡൻറ് കലാപ്രേമി മുഹമ്മദ് ബഷീർ ബാബു അധ്യക്ഷ വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, ഇന്തോ-അറബ് ഫ്രണ്ട്ഷിപ് സെൻറർ സെക്രട്ടറി എം. റഷീദ്, പാപ്പനംകോട് അൻസാരി, എം. സിദ്ദീഖ് സജീവ്, എം. മുഹമ്മദ് മാഹിൻ, എ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.