വിസ്മൃതിയിലേക്ക് മറഞ്ഞ് അത്താഴ കൊട്ട്

വള്ളക്കടവ്: മൊൈബല്‍ വ്യാപിക്കുന്നതിന് മുമ്പ് റമദാന്‍ മാസത്തിൽ ജില്ലയിലെ പല മുസ്ലിം പ്രദേശത്തെയും നോമ്പുകാരെ അത്താഴം കഴിക്കാനായി വിളിച്ചുണര്‍ത്തിയിരുന്നത് അത്താഴ കൊട്ടുകാരായിരുന്നു. ഇന്ന് അവർ വിസ്മൃതിയിലേക്ക് മറഞ്ഞെങ്കിലും പഴമക്കാരുടെ മനസ്സില്‍ ഇന്നും അത്താഴ കൊട്ടി​െൻറ തുടിയുണരാറുണ്ട്. നോമ്പ് കാലത്ത് ഇത് ഒരു തൊഴിലാക്കിയവരായിരുന്നു അത്താഴ കൊട്ടുകാർ. അറബനമുട്ടി​െൻറ താളത്തില്‍ അത്താഴകൊട്ടുകാര്‍ പാടിയിരുന്നത് മാപ്പിളപ്പാട്ടി​െൻറയും നാഗൂര്‍ ഹനീഫയുടെ തമിഴ്പാട്ടി​െൻറയും ഇശലുകളായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ഇത്തരം സംഘങ്ങൾ നോമ്പ് കാലത്ത് ജില്ലയിലേക്ക് ചേേക്കറുക പതിവായിരുന്നു. തോളില്‍ സഞ്ചിയും കൈകളില്‍ അറബനമുട്ടും ചുണ്ടുകളില്‍ നാഗൂര്‍ ഹനീഫയുടെ പ്രസിദ്ധമായ 'തായും നഗരത്ത് വീഥിയിലെ എങ്ങള്‍ താഹ റസൂല്‍ നബീ നടക്കയിലെ'എന്ന ഗാനവുമായി ആവേശത്തോടെ നടന്നവര്‍ ഇന്ന് പുതിയ തലമുറക്ക് അന്യമായ കാഴ്ചയാണ്. ഇടറോഡുകളിലൂടെ അറബന കൊട്ടി തമിഴ്ചുവയുള്ള ഗാനവുമായി കടന്നുപോയിരുന്ന അത്താഴകൊട്ടുകാര്‍ പഴമക്കാരുടെ മനസ്സിൽ ഇന്നും മറക്കാത്ത ഓർമകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.