ടാർ പാട്ടയിൽ അകപ്പെട്ട നായെ രക്ഷിച്ചു

തിരുവനന്തപുരം: രണ്ടുദിവസമായി ടാർ പാട്ടക്കുള്ളിൽ അകപ്പെട്ട നായെ പീപിൾസ് ഫോർ അനിമൽസ് പ്രവർത്തകർ രക്ഷിച്ചു. പേരൂർക്കടയിലാണ് സംഭവം. ആർക്കും ഒന്നും ചെയ്യാനാകാത്തവിധം നായുടെ ദേഹം ടാറിൽ ഒട്ടിപ്പോയിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണ ഉപയോഗിച്ച് നായുടെ ദേഹത്തുനിന്ന് ടാർ ഭാഗികമായി നീക്കിയ ശേഷമാണ് പുറത്തെടുക്കാനായത്. കാലുകളും ദേഹത്തി​െൻറ ഒരു വശവും ടാറിൽ മുങ്ങിയിരുന്നു. തുടർന്ന് നായെ ഷെൽറ്ററിലേക്ക് നീക്കി. ദേഹത്തെ ടാറിനൊപ്പം മണ്ണും പിടിച്ചിരുന്നു. ഏതാണ്ട് ഒരു വയസ്സുള്ള, വീട്ടിൽ വളർത്തുന്ന നായാണ് കുടുങ്ങിയതെന്ന് സംഘടനയുടെ മാനേജർ അനീഷ് പറഞ്ഞു. പീപിൾസ് ഫോർ അനിമൽസ് പ്രവർത്തകരായ കിരൺ, രാജീവൻ എന്നിവരാണ് നായെ രക്ഷിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഇവർ സ്ഥലത്തെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.