'സമാശ്വാസം ^2018' പരാതിപരിഹാര അദാലത് നടന്നു

'സമാശ്വാസം -2018' പരാതിപരിഹാര അദാലത് നടന്നു പത്തനാപുരം: 'സമാശ്വാസം -2018' കലക്ടറുടെ പരാതിപരിഹാര അദാലത് നടന്നു. പത്തനാപുരം താലൂക്ക് ഓഫിസില്‍ നടന്ന അദാലത്തിൽ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിച്ചു. 83 പരാതികളാണ് ആകെ ലഭിച്ചത്. റവന്യൂ, ആരോഗ്യം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് എത്തിയത്. പകുതിയിലധികം പരാതികളും പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ ശശികുമാര്‍, സുമിതന്‍പിള്ള, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ അനില്‍കുമാര്‍, പത്തനാപുരം തഹസില്‍ദാര്‍ ടി.സി. ബാബുക്കുട്ടി, മിനി കെ.ആര്‍ എന്നിവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.