വെളിയം: മുട്ടറ മരുതിമലയിൽ സാമൂഹികവിരുദ്ധശല്യം വീണ്ടും വർധിച്ചു. ഇക്കോ ടൂറിസത്തിെൻറ ഭാഗമായി 37 ലക്ഷം രൂപ മുടക്കി നിർമിച്ച കെട്ടിടങ്ങൾ ഭാഗികമായി അക്രമികൾ മുമ്പ് തകർത്തിരുന്നു. കഴിഞ്ഞദിവസം വീണ്ടും കെട്ടിടങ്ങൾക്ക് സാമൂഹികവിരുദ്ധർ നാശമുണ്ടാക്കി. 2010 ലാണ് ഇവിടെ ഇക്കോ ടൂറിസം പദ്ധതിപ്രകാരം നിർമാണം ആരംഭിച്ചത്. 2012ൽ ആദ്യഘട്ടം പൂർത്തീകരിക്കണമെന്ന് അധികൃതർ അറിയിച്ചെങ്കിലും നടന്നില്ല. ഇതിനിടയിലാണ് പദ്ധതിയുടെ ഭാഗമായ കെട്ടിടങ്ങൾ തകർത്തത്. ഇപ്പോൾ സർക്കാർ കെട്ടിടം പുനർനിർമിക്കുന്നതിനായി 40 ലക്ഷം രൂപ വെളിയം പഞ്ചായത്തിന് അനുവദിച്ചിട്ടുണ്ട്. എന്നാൽ, മലയിൽ തമ്പടിക്കുന്ന സാമൂഹിക വിരുദ്ധരെ അമർച്ച ചെയ്യുന്നതിന് പൂയപ്പള്ളി പൊലീസോ പഞ്ചായത്തോ നടപടി സ്വീകരിച്ചിട്ടില്ല. അവധിക്കാലമായതിനാൽ ദിവസം നൂറോളം പേരാണ് മല സന്ദർശിക്കാൻ എത്തുന്നത്. എന്നാൽ, ഇവർക്ക് സംരക്ഷണം ഏർപ്പെടുത്താനോ മലയിലേക്ക് പോകാൻ സർക്കാർ നിർമിച്ച വഴി തുറന്ന് കൊടുക്കാനോ ഇടപെടൽ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.