പൊതുവിദ്യാഭ്യാസ രംഗം മികവി​െൻറ പാതയിൽ ^സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

പൊതുവിദ്യാഭ്യാസ രംഗം മികവി​െൻറ പാതയിൽ -സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം മികവി​െൻറ പാതയിലാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പാറശ്ശാല നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ രംഗത്തും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്‌കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്ന് മാറി പഠിക്കാനുള്ള അവസരമുണ്ടായാൽ മാത്രമേ മാറുന്ന ലോകത്ത് പുതിയ അറിവുകൾ നേടാൻ വിദ്യാർഥികൾക്ക് കഴിയൂ. അറിവുകൾ ദിനംപ്രതി പൊളിച്ചടുക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസരംഗത്ത് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാറശ്ശാല നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയായ 'സൂര്യകാന്തി' യുടെ ഭാഗമായിട്ടായിരുന്നു മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചത്. പാറശ്ശാല മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടന്നത് 22 കോടിയുടെ വികസന പ്രവർത്തനങ്ങളാണെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ, ഡോ. വെള്ളായണി അർജുനൻ, ഡോ. കെ.എസ്.വി. വേണുഗോപൻ നായർ, കവി വി. മധുസൂദനൻ നായർ, നെയ്യാറ്റിൻകര ലത്തീൻ അതിരൂപത ബിഷപ് ഡോ. വിൻസ​െൻറ് സാമുവൽ, ദക്ഷിണ കേരള മഹാ ഇടവക ബിഷപ് റവ. എ. ധർമരാജ് റസാലം, തിരുവനന്തപുരം ബി.എഫ്.എം ആർച്ച് ബിഷപ് റവ. ഡോ. മോസസ് സ്വാമിദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.