യൂത്ത് കോണ്‍ഗ്രസ് കരമന പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മർദനത്തിന് ഇരയായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ദീപുവിനെ ആശുപത്രിയില്‍ കയറി അറസ്റ്റുചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രവർത്തകർ കരമന പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഞായറാഴ്ച രാവിലെ 10.30 ഓടെ മഫ്തിയിൽ ആശുപത്രിയിലെത്തിയ കരമന പൊലീസ് നിര്‍ബന്ധപൂര്‍വം ഡിസ്ചാർജ് ചെയ്താണ് അറസ്റ്റ് ചെയ്തത്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മർദനമേറ്റതിനെ തുടർന്ന് അവശനായ ദീപുവി​െൻറ പേരിൽ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരമാണ് കേെസടുത്തത്. അറസ്റ്റ് വിവരമറിഞ്ഞ് എത്തിയ ഡി.സി.സി സെക്രട്ടറി കൈമനം പ്രഭാകരന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എസ്.എം. ബാലു, പ്രസാദ്, വണ്ടിത്തടം പ്രദീപ്, നേമം ഷജീര്‍, വിപിന്‍, സുവിത്ത്, പൂജപ്പുര രാജേഷ്, സുരാജ്, പാപ്പനംകോട് രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. തുടര്‍ന്ന് പ്രതിപക്ഷ നേതാവ്, ഡി.സി.സി പ്രസിഡൻറ് ഉള്‍പ്പെടെ നേതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പിന്നീട് പൊലീസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കരമന നീറമണ്‍കര ശിവക്ഷേത്രത്തിലെ െതരഞ്ഞെടുപ്പില്‍ കാവിവത്കരണം നടത്താന്‍ ശ്രമിച്ചതിനെതിരെ പ്രതികരിച്ചതി​െൻറ പേരിലാണ് ദീപുവിനെ ആര്‍.എസ്.എസുകാർ മർദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.