കറ്റമെതിയന്ത്രം സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ തുരുമ്പിച്ച് നശിക്കുന്നു

ചിറയിന്‍കീഴ്: ലക്ഷങ്ങള്‍ വിലമതിക്കുന്ന കറ്റമെതിയന്ത്രം തുരുമ്പെടുത്ത് നശിക്കുന്നു. കിഴുവിലം പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള കറ്റമെതി യന്ത്രമാണ് ചിറയിന്‍കീഴ് പാടശേഖരത്തിന് സമീപം കളിയില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കിടന്ന് നശിക്കുന്നത്. മുന്ന് വര്‍ഷം മുമ്പ് പാടശേഖരത്തിലെ കറ്റകള്‍ മെതിക്കാനായി എത്തിച്ചതായിരുന്നു യന്ത്രം. കൊയ്ത്തുകാലം കഴിഞ്ഞിട്ടും യന്ത്രം സുരക്ഷിത സ്ഥാനത്ത് മാറ്റാത്തതാണ് നശിക്കാന്‍ കാരണം. യന്ത്രത്തി​െൻറ പല ഭാഗങ്ങളും തുരുമ്പിച്ച് ഉപയോഗിക്കാന്‍ കഴിയാത്തവിധം നശിച്ചു കഴിഞ്ഞു. കൊയ്‌തെടുക്കുന്ന കറ്റയന്ത്രത്തില്‍ നിക്ഷേപിച്ചാല്‍ നെല്ല്, പതിര്‍, വയ്ക്കോല്‍ എന്നിവ വേര്‍തിരിച്ച് തരുന്ന ഉപകരണമാണിത്. കിഴുവിലം പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള ഏക യന്ത്രമായിരുന്നു. കിഴുവിലം, ചിറയിന്‍കീഴ് പാടശേഖരങ്ങളിലെ കൊയ്ത്തുകാലങ്ങളില്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. കൊയ്ത്ത് സമയത്ത് തൊഴിലാളികളുടെ എണ്ണം കുറച്ച് കര്‍ഷകര്‍ക്ക് ലാഭമുണ്ടാക്കാന്‍ സഹായിച്ച കറ്റമെതിയന്ത്രം നശിച്ചതില്‍ കര്‍ഷകര്‍ക്ക് പരക്കെ അമർഷമുണ്ട്. ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രം യഥാസമയം പരിപാലിക്കാത്തതും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍. 2015 ല്‍ വര്‍ഷകാലത്തെ കൊയ്ത്ത് സമയത്താണ് ഈ യന്ത്രം അവസാനമായി പ്രവര്‍ത്തിച്ചത്. അതിനുശേഷം പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കെട്ടിമറച്ചിട്ടു. യന്ത്രം കിടക്കുന്ന സ്ഥലത്ത് കെട്ടിടം നിർമിക്കാന്‍ വേണ്ടി സാധന സാമഗ്രികള്‍ ഇറക്കിയിട്ടിട്ടുണ്ട്. കറ്റമെതിയന്ത്രം സ്ഥലത്തുനിന്ന് എടുത്തുമാറ്റി സ്ഥലം തിരിച്ചുനല്‍കണമെന്ന് കാണിച്ച് പഞ്ചായത്തിലും ചിറയിന്‍കീഴ് ബ്ലോക്കിലും പരാതി നല്‍കിയിട്ടും യാതൊരു ഫലവുമുണ്ടായിെല്ലന്ന് സ്ഥലമുടമ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.