സത്‌നാംസിങ് കൊലക്കേസ്: ഹാജരാകാത്ത പ്രതികൾ​ക്ക്​ വാറൻറ്​​

തിരുവനന്തപുരം: സത്‌നാംസിങ് കൊലക്കേസി​െൻറ കുറ്റപത്രം വായിക്കാനുള്ള പ്രാഥമിക നിയമനടപടി ജൂൺ ഒന്നിന് കോടതി പരിഗണിക്കും. കേസ് പരിഗണിക്കുന്ന സമയങ്ങളിൽ നിരന്തരമായി ഹാജരാകാത്ത, കേസിലെ മൂന്നും ആറും പ്രതികളായ മഞ്ചേഷ്, ദിലീപ് എന്നിവർക്കെതിരെ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. നാലാം പ്രതി ബിജു ആത്‍മഹത്യ ചെയ്തിരുന്നു. അനിൽകുമാർ, വിവേകാനന്ദൻ, പ്രതീഷ് എന്ന ശരത് പ്രകാശ്, മഞ്ചേഷ്, ദിലീപ് എന്നീ അഞ്ചുപ്രതികളാണ് വിചാരണ നേരിടാൻ പോകുന്നത്. 2012 ആഗസ്റ്റ് നാലിനാണ് ബിഹാർ ഗയാ ജില്ല സ്വദേശിയായ സത്‌നാംസിങ് മാൻ മരണപ്പെടുന്നത്. 2012 ഡിസംബർ ഒന്നിന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാരും നാല് പുനരധിവാസരോഗികളും ചേർന്നാണ് കൊലനടത്തിയതെന്നായിരുന്നു ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. 171 പേജുള്ള കുറ്റപത്രത്തിൽ 79 സാക്ഷികളും109 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഉണ്ടായിരുന്നു. മാനസികാരോഗ്യകേന്ദ്രത്തിലുണ്ടായ തർക്കത്തിൽ ക്ഷുഭിതരായ പ്രതികൾ കേബിൾ വയർ ഉൾപ്പെടെ ആയുധങ്ങൾ കൊണ്ട് നടത്തിയ മർദനത്തെത്തുടർന്ന് 2012 ആഗസ്റ്റ് നാലിന് രാത്രി എട്ടരക്ക് കൊല്ലപ്പെട്ടു എന്നാണ് പൊലീസ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.