10 ലക്ഷത്തി​െൻറ സ്വര്‍ണം വിമാനത്താവളത്തില്‍ പിടികൂടി

വള്ളക്കടവ്: വിദേശത്തുനിന്നും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് പിടികൂടി. കോഴിക്കോട് വില്യാപള്ളി സ്വദേശി ഇസ്മയിലാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ദുൈബയില്‍ നിെന്നത്തിയ ഇ.കെ -520 നമ്പര്‍ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. 300 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം ക്രൂഡ് ചെയിനാക്കി മാറ്റി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. എമിേഗ്രഷന്‍ പരിശോധന കഴിഞ്ഞ് കസ്റ്റംസി​െൻറ മെറ്റല്‍ഡിറ്റക്ടര്‍ ഡോര്‍ വഴി പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഡിറ്റക്ടറില്‍ ബീപ്പ് ശബ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നതായി കെണ്ടത്തിയത്. എയര്‍ കസ്റ്റംസ് അസിസ്റ്റൻറ് കമീഷണര്‍മാർ ജെ. ദാസ്, വിജയകുമാര്‍, സൂപ്രണ്ടുമാരായ രാമലക്ഷ്മി, രാജു സ്വാമി ഇന്‍സ്പെക്ടര്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് ഇയാളെ പിടികൂടിയത്. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.