ജനശതാബ്​ദി എക്‌സ്പ്രസിനുനേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്

ചെങ്ങന്നൂര്‍: ജനശതാബ്ദി എക്‌സ്പ്രസിനുനേരെ നടന്ന കല്ലേറില്‍ യാത്രക്കാരിക്ക് പരിക്കേറ്റു. കാസർകോട് കാഞ്ഞിരോടുകം കൊട്ടുകാപ്പെട്ടി ജോസഫി​െൻറ ഭാര്യ മേഴ്‌സിക്കാണ് (59) പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 5.40ഓടെ ചെറിയനാട് െറയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. കോട്ടയം ആര്‍.പി.എഫ് കേസെടുത്തു. മധ്യവയസ്‌കനാണ് കല്ലെറിഞ്ഞതെന്നും ഇയാളെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണെന്നും ആർ.പി.എഫ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.