തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ ദിനമായ തിങ്കളാഴ്ച സദ്ഭാവനാ ദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. ഇന്ദിരാഭവനില്‍ രാവിലെ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആൻണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡൻറ് എം.എം.ഹസന്‍ അധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, വി.എം.സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സദ്ഭാവനാ ദിനത്തില്‍ ഡി.സി.സി ആസ്ഥാനങ്ങളിലും എല്ലാ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും പ്രാർഥനാ യോഗങ്ങളും നടത്തുമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.