സ്വകാര്യമേഖലയെ അനുകരിക്കൽ: ബാങ്കുകൾ സാമൂഹിക ഉത്തരവാദിത്തത്തിൽനിന്ന്​ പി​േന്നാട്ടുപോകുന്നു^ആസൂത്രണ ബോർഡ്​ ഉപാധ്യക്ഷൻ

സ്വകാര്യമേഖലയെ അനുകരിക്കൽ: ബാങ്കുകൾ സാമൂഹിക ഉത്തരവാദിത്തത്തിൽനിന്ന് പിേന്നാട്ടുപോകുന്നു-ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ തിരുവനന്തപുരം: സ്വകാര്യമേഖലയെ അതേപടി അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നത് സാമൂഹികഉത്തരവാദിത്തത്തിൽനിന്നുള്ള പിന്നോട്ടുപോക്കാെണന്നും വികസനോന്മുഖ ബാങ്കിങ് സംവിധാനം ഇല്ലാതാക്കുകയാണ് പുതിയ ബാങ്കിങ് പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്നും സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ.വി.കെ. രാമചന്ദ്രൻ. ആഗോള തലത്തിൽതന്നെ സമാനതകളില്ലാത്ത വളർച്ച നേടിയ ഇന്ത്യൻ ബാങ്കിങ്ങി​െൻറ തകർച്ചയാണ് ഇതുവഴി സംഭവിക്കുക. ദരിദ്രരും ധനികരും തമ്മിലെ അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തിൽനിന്ന് മാറി ധനികരുടെ ബാങ്കിങ് ഉയർന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂനിയൻ കേരള സർക്കിളി​െൻറ ഏഴാം വാർഷിക ജനറൽ കൗൺസിൽ ടാഗോർ തിയറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി-വർഗ-ലിംഗ അടിച്ചമർത്തലുകൾക്കെതിരെ പൊതുമേഖലാ ബാങ്കുകളുടെ സാമൂഹിക ഇടപെടലുകൾ ഉണ്ടാകണം. ബാങ്ക് ദേശസാത്കരണവും ബാങ്കുകളുടെ സാമൂഹിക വികസന പ്രക്രിയയിലുള്ള ബാങ്കുകളുടെ പങ്കാളിത്തവും ആഗോളതലത്തിലെ ബാങ്കിങ് മേഖലക്കുള്ള ഇന്ത്യയുടെ സംഭാവനയാണ്. വികസനോന്മുഖമായ ഉത്തരവാദിത്തമാണ് ഇന്ത്യൻ ബാങ്കിങ് നയത്തി​െൻറ പ്രത്യേകത. ഇത് വികസിത രാഷ്ട്രങ്ങളെ പോലും അത്ഭു തപ്പെടുത്തുന്നതാണ്. ബാങ്കിങ് എത്താത്ത മേഖലകളിൽ ശാഖകൾ തുറന്നും കാർഷിക-ചെറുകിട സംരംഭ വായ്പകൾ നൽകിയും ന്യൂനപക്ഷ-പട്ടിക ജാതി വിഭാഗങ്ങൾക്ക് ബാങ്കിങ് അവസരങ്ങൾ തുറന്നുമാണ് അത്ഭുതകരമായ ഇൗ നേട്ടം കരസ്ഥമാക്കിയതെന്നും ആഗോളവത്കരണ നയങ്ങളുടെ ഭാഗമായി ഇതിൽ മരവിപ്പും പിന്നോട്ടടിയും ഉണ്ടായി എന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമേഖലാ ബാങ്കുകളിൽനിന്നെടുത്ത വായ്പകൾ തിരിച്ചടയ്ക്കാതിരിക്കൽ അഭിമാനകരമായ കാര്യമായി പല വൻകിട കോർപറേറ്റുകളും കരുതുന്നതായി ചടങ്ങിൽ മുഖ്യാതിഥിയായി പെങ്കടുത്ത എസ്.ബി.െഎ ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ പറഞ്ഞു. രാജ്യത്തി​െൻറ മുന്നോട്ടുപോക്കിന് വിഘാതമായി നിൽക്കുന്ന കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനാ പ്രസിഡൻറ് ഫിലിപ് കോശി അധ്യക്ഷതവഹിച്ചു. എസ്.ബി.െഎ സ്റ്റാഫ് ഫെഡറേഷൻ പ്രസിഡൻറ് വി.വി.എസ്.ആർ. ശർമ മുഖ്യപ്രഭാഷണം നടത്തി. ഒാഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. മുരളീധരൻ, പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി േജാൺ ജോസഫ്, സ്റ്റാഫ് ഫെഡറേഷൻ വൈസ് പ്രസിഡൻറുമാരായ സിദ്ധാർഥ് ഖാൻ, അരുൺ ബേഗാളിവാൽ എന്നിവർ സംബന്ധിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ പ്രകടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.