ഗുരു ചെങ്ങന്നൂർ കഥകളി അക്കാദമി പുതിയ കളരിക്ക് ശിലയിട്ടു

കിളിമാനൂർ: ഗുരു ചെങ്ങന്നൂർ കഥകളി അക്കാദമി കലാഭാരതി പകൽക്കുറിയിൽ പുതിയ കളരിക്ക് ശിലയിട്ടു. സാംസ്കാരിക വകുപ്പ് അനുവദിച്ച പത്തു ലക്ഷം ചെലവിലാണ് നിർമിക്കുന്നത്. കപ്ലിങ്ങാടൻ ശൈലിയിൽ കഥകളി പഠിപ്പിക്കുന്ന ദക്ഷിണ കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് കലാഭാരതി. നാലു കളരി വേണ്ട സ്ഥാനത്ത് നിലവിൽ ഒരു കളരി മാത്രമാണ് ഉള്ളത്. സാംസ്കാരികവകുപ്പ് ധനസഹായം ലഭിച്ചതോടൊണ് രണ്ടാമത്തെ കളരിയും യഥാർഥ്യമാകുകയാണ്. ഇനിയും രണ്ട് കളരി കൂടി നിർമിച്ചാലേ കൂടുതൽ പേർക്ക് ഇവിടെ പരിശീലനം നൽകാൻ സാധിക്കൂ. ശിലാസ്ഥാപനം ഡോ. എ. സമ്പത്ത് എം.പി നിർവഹിച്ചു. കലാഭാരതി ചെയർമാൻ ഡോ. രാജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബേബിസുധ, പള്ളിക്കൽ പഞ്ചായത്ത് അംഗം പ്രസന്ന ദേവരാജൻ, കലാഭാരതി രാജൻ, എം.എ. റഹിം, എം.കെ. ശിവദാസൻ നായർ എന്നിവർ സംസാരിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി സ്വാഗതവും മധുസൂദനൻ പിള്ള നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.