ആറ്റിങ്ങൽ: സ്‌കൂൾ പ്രവേശനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻറി സ്‌കൂൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ, പി.ടി.എ പ്രസിഡൻറുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ, ഉപജില്ലാ വിദ്യാഭ്യാസ ഒാഫിസർ, ബി.പി.ഒമാർ എന്നിവരുടെ യോഗം ബി. സത്യൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കം വിലയിരുത്തി. സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ, ജനപ്രതിനിധികൾ, പൂർവ വിദ്യാർഥികൾ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. കിളിമാനൂർ ബി.ആർ.സി തല പ്രവേശനോത്സവ ഉദ്ഘാടനം പേരൂർ വടശ്ശേരി യു.പി.എസിൽ എം.എൽ.എ നിർവഹിക്കും. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയും ജൂൺ ഒന്നിനുതന്നെ ആരംഭിക്കും. അതിനു മുന്നോടിയായി നൂൺ ഫീഡിങ് കമ്മിറ്റി വിളിച്ചു ചേർക്കും. പ്രവേശനത്തിന് മുന്നോടിയായി എല്ലാ സ്കൂളുകളിലേയും ക്ലാസ് മുറികൾ ശൗചാലയങ്ങൾ അടുക്കള പരിസരം കിണർ എന്നിവ ശുചീകരിക്കും. അധ്യാപക യോഗം വിളിച്ചു ചേർത്ത് മുന്നൊരുക്കം നടത്താനും തീരുമാനിച്ചു. അധ്യാപകർ അക്കാദമിക് പ്ലാൻ പ്രകാരം പ്രവർത്തന കലണ്ടർ തയാറാക്കും. കുട്ടികളുടെ ടാലൻറ് കണ്ടെത്തി വികസിപ്പിക്കും. മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ മുന്നൂറിലധികം ക്ലാസ് മുറികൾ ഹൈടെക് ആക്കിക്കഴിഞ്ഞു. ബാക്കിയുള്ളവ ഹൈടെക് ആക്കുവാൻ നടപടി തുടരുന്നതായി എം.എൽ.എ അറിയിച്ചു. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കും. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഫലവൃക്ഷത്തൈ നൽകും. ആയതിന് ജെ.ആർ.സി (ജൂനിയർ റെഡ്‌ക്രോസ് ) എസ്.പി.സി എന്നിവയുടെ സഹകരണത്തോടെ നഴ്സറികൾ തയാറാക്കിക്കഴിഞ്ഞു. തികയാത്ത തൈകൾ സോഷ്യൽ ഫോറസ്ട്രി ലഭ്യമാക്കും. എല്ലാ സ്കൂളുകളിലും ഹരിതചട്ടം പാലിക്കാനും തിരുമാനിച്ചു. വോളിബാൾ സമ്മർ കോച്ചിങ് ക്യാമ്പ് സമാപിച്ചു ആറ്റിങ്ങൽ : വക്കം സ്പോർട്സ് ആൻഡ് ഗെയിംസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വക്കം ദൈവപ്പുര വോളിബോൾ ഗ്രൗണ്ടിൽ ഒരു മാസമായി നടന്ന വോളിബാൾ സമ്മർ കോച്ചിങ് ക്യാമ്പ് സമാപിച്ചു. വക്കം പഞ്ചായത്ത് പ്രസിഡൻറ് എസ്. വേണുജി ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ എസ്. കൃഷ്ണകുമാർ ലഹരിമുക്ത ക്ലാസെടുത്തു. വക്കം സജീവ്, വി.എസ്. സജി, വക്കം വില്ലേജ് ഓഫിസർ എസ്. മിനി, കെ. രാധാകൃഷ്ണൻ, കെ. ജയിൻ, എസ്. ശ്രീദേവി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.