വിതുര താലൂക്കാശുപത്രി ജങ്​ഷനിൽ മിനി ഹൈമാസ്​റ്റ്​ ലൈറ്റ് സ്ഥാപിക്കണം

വിതുര: രാത്രിയിൽ വെളിച്ചക്കുറവ് അനുഭവപ്പെടുന്ന വിതുര താലൂക്കാശുപത്രി ജങ്ഷനിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് െറസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ 'ഫ്രാറ്റി'​െൻറ മേഖലാസമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫിസും ഹയർ സെക്കൻഡറി സ്കൂളുമടക്കം സ്ഥിതി ചെയ്യുന്ന ജങ്ഷനിലെ വെളിച്ചക്കുറവ് സാമൂഹികവിരുദ്ധശല്യത്തിന് ഇടയാക്കുന്നുണ്ട്. നിലവിൽ ഇവിടത്തെ വിളക്കുകൾ കത്താത്ത നിലയിലാണ്. മേഖലാ പ്രസിഡൻറ് ജി. ബാലചന്ദ്രൻ, സെക്രട്ടറി തെന്നൂർ ഷിഹാബ്, കെ. രഘു, സുലോചനൻ നായർ, എ.ഇ. ഈപ്പൻ, സജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.