മൂന്നര വയസ്സുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 67കാരൻ പിടിയിൽ

ചവറ: മൂന്നര വയസ്സുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച 67കാരനെ വീട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. താമരക്കുളം ചിന്നാക്കുറ്റി കോളനി സ്വദേശി അബ്ദുൽ റഹ്മാനാണ് പന്മനയിൽ നിന്ന് പിടിയിലായത്. റമദാൻ കാലമായതിനാൽ ധർമം വാങ്ങാനെത്തിയതായിരുന്നു ഇയാൾ. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് വീട്ടുകാർ കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടുകയായിരുന്നു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.