നാട്ടിൻപുറങ്ങളിൽ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകം

വെള്ളറട: വീട്ടമ്മമാരെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ നാട്ടിന്‍ പുറങ്ങളില്‍ വ്യാപകം. വ്യാജവിലാസവുമായി എത്തിയ സുലൈമാന്‍, മെഹ്റാജ് എന്നീ യുവാക്കള്‍ വെള്ളറട മേഖലയില്‍ 50,000ത്തില്‍ പരം രൂപ ഒരുദിവസംകൊണ്ട് തട്ടിയെടുത്തു. പൊതുമാര്‍ക്കറ്റില്‍ 1000 രൂപ പോലും വിലയില്ലാത്ത മിക്‌സിക്ക് 6000 രൂപ വീതം വാങ്ങിയായിരുന്നു തട്ടിപ്പ്. തുക നല്‍കുന്നവര്‍ക്ക് 50,000 രൂപയുടേ ലോണ്‍ നല്‍കുമെന്നും കൂടാതെ 32 ഇഞ്ച് ടി.വി, എല്‍.ഇ.ഡി ബള്‍ബുകള്‍, സ്റ്റീല്‍ അലമാരയും തുടങ്ങിയവ നറുക്കെടുപ്പിലൂടെ ലഭിക്കുമെന്നും വാഗ്ദാനം നൽകിയിരുന്നു. ആധാര്‍ ഫോട്ടോസ്റ്റാറ്റ്, റേഷന്‍കാര്‍ഡി​െൻറ കോപ്പി, ഒരു ഫോട്ടോ എന്നിവ വാങ്ങിയ ശേഷമാണ് മിക്സി നൽകിയത്. വെള്ളറട മുട്ടക്കോട് കോളനിയില്‍ എത്തിയ സംഘം വിന്‍സി ഭവനില്‍ വിലാസിനി (48), പാത്തുമ്മ (50) എന്നിവരില്‍നിന്ന് 6000 രൂപ വീതം വാങ്ങി പ്രവര്‍ത്തന രഹിതമായ മിക്‌സികള്‍ നല്‍കി സ്ഥലം വിട്ടു. മൂന്ന് ദിവസത്തിനുള്ളില്‍ ലോണ്‍ ശരിയാക്കി വരുവെന്നും അന്നേദിവസം നറുെക്കടുപ്പ് ഉണ്ടാകുമെന്നും വിശ്വസിപ്പിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് നല്‍കിയ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി പടയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. മിക്‌സിക്ക് വ്യാജഗാരൻറി കാര്‍ഡും നല്‍കിയിട്ടുണ്ട്. വീട്ടില്‍ പുരുഷന്മാര്‍ ഇല്ലാത്ത നേരങ്ങളിലാണ് തട്ടിപ്പ് സംഘത്തി​െൻറ വരവ്. നിർധനരും വിദ്യാഭ്യാസം കുറഞ്ഞവരുമായ വീട്ടമ്മമാരാണ് ഇരയാകുന്നതിലേറേയും. ഒരു മാസം മുമ്പ് വെള്ളറട കള്ളിമൂട്ടില്‍ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കി 5000 രൂപ തട്ടിയെടുത്തിരുന്നു. ആകര്‍ഷകമായ മൂന്ന് മൊബൈല്‍ ഫോണാണ് ഇവര്‍ വീട്ടമ്മക്ക് നല്‍കിയത്. വിപണിയില്‍ 15,000 രൂപ വിലപിടിപ്പുള്ള ഫോണ്‍ സബ്‌സിഡി നിരക്കില്‍ വിലകുറച്ച് നല്‍കുെന്നന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വീട്ടിലെത്തി മൊബൈല്‍ ഒാണ്‍ ചെയ്തപ്പോള്‍ പ്രവര്‍ത്തിച്ചില്ല. തുറന്ന്‌ നോക്കിയപ്പോള്‍ മരപ്പൊടി നിറച്ചതായാണ് കണ്ടത്. തട്ടിപ്പിന് ഇരയാകുന്നവര്‍ പൊലീസില്‍ പരാതി നല്‍കാത്തതാണ് നിയമ നടപടികൾക്ക് തടസ്സമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.