ബാലരാമപുരം: വൈവിധ്യങ്ങളുടെ കലവറയായി, വിനോദത്തിലൂടെ വിജ്ഞാനം പങ്കുെവച്ച് 'അക്ഷരത്തുമ്പികള്‍' കുട്ടികളുടെ അവധിക്കാല ക്യാമ്പ്. ബാലരാമപുരത്തിന് സമീപം വടക്കേവിളയില്‍ പ്രകൃതി സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിയാണ് ദേവി കമ്യൂണിക്കേഷന്സിെൻറ ആഭിമുഖ്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള അവധിക്കാല ക്യാമ്പ് നടക്കുന്നത്. ഏപ്രില്‍ രണ്ടിന് ആരംഭിച്ച ക്യാമ്പ് ഈ മാസം അവസാനം വരെയുണ്ടാകും. പരിസ്ഥിതി പരിപാലന പാഠങ്ങള്‍ നെഞ്ചേറ്റിയ കുരുന്നുകള്‍ കഴിഞ്ഞ ദിവസം കാമ്പസില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. സിനിമ, നാടകം, നാടന്‍പാട്ട്, സംഗീതം, നൃത്തം, ഭാഷ, സാഹിത്യം, പൊതുവിജ്ഞാനം, വ്യക്തിത്വ വികാസം, ആരോഗ്യം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി അതിഥികള്‍ ക്യാമ്പില്‍ കുട്ടികളുമായി സംവദിച്ചു. തിരുവനന്തപുരം ജില്ലയിലെ വ്യത്യസ്ത സ്കൂളുകളില്‍നിന്നുള്ള അറുപതോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. പ്രശാന്ത് കേരളീയമാണ് ക്യാമ്പ് ഡയറക്ടര്‍. ബീന പ്രശാന്ത്, ഗീതു, വിധു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.