റോഡരികിൽ അപകടകരമായ നിലയിൽ ഇലക്ട്രിക് പോസ്​റ്റുകൾ: യൂത്ത് കോൺഗ്രസ് പരാതി നൽകി

കിളിമാനൂർ: പാരിപ്പള്ളി പ്രധാന റോഡിൽ മടവൂർ മാർക്കറ്റ് ജങ്ഷന് സമീപം റോഡരികിൽ ഉപയോഗശൂന്യമായ വൈദ്യുതിതൂണുകൾ നിക്ഷേപിച്ച കെ.എസ്.ഇ.ബി നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടമുണ്ടാക്കുന്ന തരത്തിലാണ് തൂണുകൾ നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരൻ പോസ്റ്റിൽ തട്ടിവീണ് പരിക്കേറ്റിരുന്നു. വിഷയം ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം പ്രസിഡൻറ് അഫ്സൽ, വർക്കല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അച്ചു സത്യദാസ്, മടവൂർ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി അഭിറാം എം.എസ് എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി. വിഷയത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടെപടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികളിലേക്ക് കടക്കുമെന്ന് േനതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.