കാരേറ്റ്: പുതുക്കിപ്പണിത കാരേറ്റ് ദാറുസ്സലാം ജുമാ മസ്ജിദിെൻറ ഉദ്ഘാടനം കൊല്ലം സമദാനിയ്യാ അറബിക് കോളജ് പ്രൻസിപ്പൽ സയ്യിദ് മുറാദ് ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി നിർവഹിച്ചു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിയാണിത്. നെടുമങ്ങാട് കാശിഫുൽ ഉലൂം മദ്റസ പ്രിൻസിപ്പൽ പുലിപ്പാറ യൂസുഫ് മൗലവി ഖുത്ബ നിർവഹിച്ചു. മസ്ജിദിെൻറ വഖ്ഫ് കർമം ജമാഅത്ത് ഇമാം കടുവയിൽ എ.എം. ഇർഷാദ് ബാഖവി നിർവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് യൂസുഫ് പണയിൽ, ജനറൽ സെക്രട്ടറി റാഫി അഹമ്മദ്, ട്രഷറർ ഷാജഹാൻ പുളിമാത്ത് എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.