മെഡിക്കൽ ക്യാമ്പും പഠനോപകരണ വിതരണവും സെമിനാറും സംഘടിപ്പിച്ചു

കിളിമാനൂർ: ആലത്തുകാവ് ഫ്രണ്ട്സ് െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സൗജന്യ ദന്ത-നേത്ര പരിശോധനാ ക്യാമ്പുകളും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. പരിപാടികളുടെ ഭാഗമായി വനിതാ വിഭാഗത്തി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കിളിമാനൂർ എസ്.ഐ ബി.കെ. അരുൺകുമാർ വിഷയാവതരണം നടത്തി. അസോസിയേഷൻ പ്രസിഡൻറ് രാജേന്ദ്രക്കുറുപ്പ് അധ്യക്ഷത വഹിച്ചു. വർക്കല മലയാള സാംസ്കാരിക വേദി ചെയർമാനും മാധ്യമ പ്രവർത്തകനുമായ അൻസാർ വർണന, കിളിമാനൂർ കസ്തൂർബാ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വിദ്യാനന്ദകുമാർ, രതീഷ് പോങ്ങനാട്, ഫ്രണ്ട്സ് െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി സാബു, വനിതാ വിഭാഗം പ്രസിഡൻറ് ശോഭന, ജയകുമാരി എന്നിവർ സംബന്ധിച്ചു. കിളിമാനൂർ എസ്.ഐ ബി.കെ. അരുൺകുമാറിനെ പ്രസിഡൻറ് പൊന്നാട അണിയിച്ചാദരിച്ചു. അസോസിയേഷനിലെ ഒന്നുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 100 കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം വിദ്യാനന്ദകുമാർ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.