മെത്രാഭിഷേകം വിവിധ കർമപരിപാടികൾ നടത്തും

കൊല്ലം: കൊല്ലം രൂപത നിയുക്ത മെത്രാൻ ഡോ. പോൾ ആൻറണി മുല്ലശ്ശേരിയുടെ മെത്രാഭിഷേകത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തും. ഹരിത ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫാ. ജോസ് സെബാസ്റ്റ്യൻ, കൺവീനർ ഇ. എമേഴ്സൺ, സെക്രട്ടറി കല്ലട ദാസ് എന്നിവർ അറിയിച്ചു. രൂപതയിലെ 126 ഇടവകകളിലും 216 സ്ഥാപനങ്ങളിലുമായി 25,000 ഫലവൃക്ഷ, ഒൗഷധസസ്യങ്ങൾവെച്ചുപിടിപ്പിക്കും. അവ പരിപാലിക്കുന്നതിനു വേണ്ടുന്ന കർമപരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യും. ഫലവൃക്ഷ ഒൗഷധ സസ്യങ്ങൾ വെച്ചുപിടിക്കുന്നതി​െൻറ രൂപത തല ഉദ്ഘാടനം വാടി സ​െൻറ് ആൻറീസ് ദൈവാലയത്തിൽ ബുധനാഴ്ച രാവിലെ 9.30ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. രൂപതയിലെ മുഴുവൻ ഇടവകകളിലുമായി യുവതി- യുവാക്കളെ കോർത്തിണക്കി രക്തദാന സേന രൂപവത്കരിക്കും. ഇതി​െൻറ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. രൂപത തല ഉദ്ഘാടനം ശനിയാഴ്ച കൊല്ലം രൂപത പാസ്റ്റർ സ​െൻററിൽ നടത്തും. 27ന് ഫാത്തിമാ മാതാ നാഷനൽ കോളജിൽ കൊല്ലം കൺട്രോൾ റൂം പൊലീസി​െൻറ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട യുവതി-യുവാക്കൾക്ക് ജില്ലാ പൊലീസ് ട്രെയിനിങ് നൽകും. ജില്ലയിെല വിവിധ സാമൂഹിക പരിപാടികൾക്ക് ഉപകരിക്കുന്നനിലയിലാണ് ട്രെയിനിങ് നൽകുന്നത്. 29ന് 'ഇന്ത്യൻ ഭരണഘടനയും മത ന്യൂനപക്ഷങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും രൂപത ലീഗൽ ഫോറത്തി​െൻറ ഉദഘാടനവും രൂപത ആസ്ഥാനത്ത് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.